ഞാൻ മനുഷ്യനത്രെ…
വചനങ്ങളെ കർമ്മങ്ങളാക്കുവാൻ
വ്യക്തവും യുക്തവും ശക്തവുമായ
അർത്ഥങ്ങൾ തേടി തലമുറകൾ
അലഞ്ഞു നടക്കുന്ന സന്ദേഹി.
സത്യാന്വേഷികൾ തൻ സുന്ദര-
ജീവിതകാവ്യങ്ങൾ പകർത്തുവാൻ
മഷി തേടി കടലുകൾ താണ്ടിയ
മഹാപ്രയാണികൾ തൻ അനുയായി
ഭ്രാന്തൻ ജന്മങ്ങളിൽ വിവേകത്തിൻ
വെള്ളി വെളിച്ചം പകർന്ന മൺകുടം
തീർഥാടകർ കെട്ടിയ ഭാണ്ഡങ്ങളിൽ
നിന്നും
കടം കൊണ്ടു വന്ന മാനവൻ
കുരിശിലേറ്റപ്പെടേണ്ടവൻ
തന്നെ ഞാൻ
സത്യാന്വേഷിയെന്ന കുറ്റത്തിനായ്
അഹിംസയെ പുൽകിയ കുറ്റത്തിനായി
വെടിയുണ്ടകൾ കൊണ്ടലങ്കരിക്ക മേനി
കല്ലെറിഞ്ഞോടിക്കണം നിങ്ങളെന്നിൽ
മുദ്രകുത്തി വെക്കണം ഭ്രാന്തനെന്ന പേർ
ഉയർന്നുതാവണം കരങ്ങളിൽ കരുതി-
വെച്ചൊരാ കുട്ടുവടിയെൻ ശിരസ്സിലായ്
ഞാൻ മനുഷ്യാനുകുന്നു.. മനുഷ്യൻ
മർത്യനെന്ന പേരിനർത്ഥം കാക്കുവോൻ
മനുഷ്യനായ് പിറന്ന അപരാധത്തിനായ്
ദണ്ഡനം വാങ്ങേണ്ടവൻ തന്നെ ഞാൻ
ഞാൻ നരനത്രെ….
നര രൂപം പൂണ്ട നരി ജന്മങ്ങളെ
സേവിക്കാനറക്കുന്നോരു മാനുഷൻ
തെരുവിലൂടൊഴുകും ചുടുനിണം നോക്കി
മിഴിനീർ വീഴ്ത്തുവാൻ വിധിക്കപ്പെട്ടവൻ
വധിച്ചു കളയുക നിങ്ങളീ ജന്മത്തെ
ഘാതകനാകുവാനറിയാത്ത തെറ്റിനായ്
അഗ്നിയിലെറിയുക നിങ്ങളീ മർത്യനെ
മനുഷ്യത്വം വറ്റാതിരിക്കുന്ന തെറ്റിനായ്
ബന്ധനം തന്നിൽ നിർത്തുക നിങ്ങളീ-
ബന്ധത്തിൻ തത്വങ്ങളോതുന്ന പാപിയെ
ബലി നൽകാനെന്നെ ചുമന്നങ്ങു പോവുക
ബലവാനായ് നിൽക്കും പിശാചിൻ മുൻപിൽ
അണഞ്ഞു തീരട്ടെ, എരിഞ്ഞൊടുങ്ങട്ടെ
നിൻ മനതാരിൽ കൂരിരുൾ പൂശിയ
അന്ധകാരപ്പിശാചിന്റെ മോഹങ്ങൾ
എന്റെയീ ജന്മം നൽകിയാണെങ്കിലും.
മടുത്തു പോകട്ടെ, കൊതിയടങ്ങട്ടെ
പിന്നെ നിർത്തി വെക്കട്ടെ നിണമൊഴുക്കും
വഴിവക്കിലെ കളികളതിനായ് നൽകിടാമെൻ-
ജീവനും തെല്ലും നഷ്ടബോധമില്ലാതെ
ഞാൻ
ഞാൻ നരനത്രെ….
ReplyDeleteനര രൂപം പൂണ്ട നരി ജന്മങ്ങളെ
സേവിക്കാനറക്കുന്നോരു മാനുഷൻ
തെരുവിലൂടൊഴുകും ചുടുനിണം നോക്കി
മിഴിനീർ വീഴ്ത്തുവാൻ വിധിക്കപ്പെട്ടവൻ
മടുത്തുപോകട്ടെ നിണമടങ്ങട്ടെ
ReplyDeleteകൊതിയൊക്കെയങ്ങ് അടങ്ങട്ടെ
അതന്നെ എന്നിട്ട് ലോകം മുഴുവൻ സമാധാനം വരട്ടെ....
Deleteഅന്ധകാരപ്പിശാചൊഴിഞ്ഞ് നല്ല ഒരു പകലിനായി....
ReplyDeleteനല്ല ആശയം. നല്ല വരികള്‍. ,..ഈ കറുത്ത പശ്ചാത്തലത്തില്‍ ഉള്ള വെളുത്ത വരികള്‍ കണ്ണിനു വായിക്കുമ്പോള്‍ ഒരു ബുദ്ധിമുട്ടുണ്ടാക്കുന്നു ...അത് പറ്റുമെങ്കില്‍ മാറ്റുക ...എല്ലാ വിധ ഭാവുകങ്ങളും നേരുന്നു..ആശംസകളോടെ
ReplyDeleteമനനം ചെയ്യാന്‍ കഴിയുന്നവന്‍ മനുഷ്യന്‍.....; ആശയം കൊള്ളാം വരികളും
ReplyDeleteഒരോ കോലങ്ങൾ മറ്റൊന്നിനായ് ഉറഞ്ഞ് തുള്ളുമ്പോഴും പറയാനുള്ളത് ചെവിയിൽ തന്നെ ഓതണം
ReplyDeleteറൈനി യുടെ കവിതകളില്‍ ഏറ്റവും ഇഷ്ടമായത്...നല്ലൊരു ആശയം...അതിനു ചേരുന്ന വരികളും ...
ReplyDeleteതെരുവിലൂടൊഴുകും ചുടുനിണം നോക്കി
മിഴിനീർ വീഴ്ത്തുവാൻ വിധിക്കപ്പെട്ടവൻ ഈ വരികള്‍ ഏറെ ഇഷ്ടമായി...നമ്മളൊക്കെ ചെയ്തുകൊണ്ടിരിക്കുന്നത് ഇതാണല്ലോ... :( ഓണാശംസകളോടെ അനാമിക
ലോകത്തിലെ മുഴുവന്‍ ജീവനും ബാലികൊടുത്താലും ഈ ദുഷ്ട കൊമരങ്ങള്‍ക്ക് ദാഹം തീരും എന്ന് തോന്നുന്നില്ല. മികച്ച വരികള്‍, നന്നായിരിക്കുന്നു.
ReplyDeleteഞാൻ നരനത്രെ….
ReplyDeleteനര രൂപം പൂണ്ട നരി ജന്മങ്ങളെ
സേവിക്കാനറക്കുന്നോരു മാനുഷൻ
തെരുവിലൂടൊഴുകും ചുടുനിണം നോക്കി
മിഴിനീർ വീഴ്ത്തുവാൻ വിധിക്കപ്പെട്ടവൻ
ഈ ഞാനും ഇതുപോലെ കേഴുന്നു.
നല്ല കവിത. എനിക്ക് ഇഷ്ടപ്പെട്ടു.
hai shejeer ..ee kavitha valare nannayittundu
ReplyDeleteഎന്നും സമാധാനം പുലരട്ടെ എന്ന് പ്രത്യാശിക്കാം....
ReplyDeleteവരികളില്‍ തീഷ്ണത പടരുന്ന നല്ല കവിത. ഇവിടെ ആദ്യമാണ് . ഇനിയും വരാം. കൂടെ കൂടാന്‍ മാര്‍ഗമോന്നുമില്ലേ ?
കൂടെ കൂട്ടുന്ന ഫോളോവർ ഗാഡ്ജറ്റ് ഗൂഗിൾസാറ് എറർ ആണെന്ന് പറയണൂ....
Deleteനന്ദി വേണുവേട്ടാ ഈ സന്ദർശനത്തിന്
നല്ല വരികൾ
ReplyDeleteനല്ല തീക്ഷണത, നല്ല കടുപ്പം, കാവ്യാത്മകം
ഈ എഴുത്തുകാരാന്ന അഭിനന്ദനം