Sunday, August 19, 2012

നിന്റെ വരവും കാത്ത്


മണ്ണും വിണ്ണും പോലെ
രാവും പകലും പോലെ
കരയും കടലും പോലെ
ഇന്ന് ഞാനും നീയും.
തൊട്ടുരുമ്മി നില്പതെങ്കിലും
അകലമേറെയാണിപ്പൊഴും.
മിഴികളോട് ചേർന്ന് നിൽക്കിലും
മൌനിയായതെന്തു നീ..
ആശയാലിന്നു കാത്തിരിപ്പു ഞാൻ
നിൻ വചസ്സുകൾ കേൾക്കുവാൻ
നിരാശയായിന്ന് ഭേദപ്പെടുത്തല്ലേ
സുഖമെഴും എൻ പ്രതീക്ഷകൾ.
നിൻ കരങ്ങളിൽ മഞ്ഞു കോരി നീ
എൻ നെറുകയിൽ തലോടുവാൻ
ഓടിയെത്തുമെന്നോർത്തു തന്നെ-
ഞാനിന്നീ മരച്ചോട്ടിലിരുന്നിടാം
കാറ്റും മഴയും പോലെ
മരവും കിളിയും പോലെ
പുഴയും കടലും പോലെ
ഒരുമിച്ചൊന്നായ് നടന്നിടാം.





3 comments:

  1. സന്ധ്യയും പ്രഭാതവും പോലെ ഒന്നിക്കുന്നവരും...

    (വേര്‍ഡ് വെരിഫികേഷന്‍ നീക്കിയില്ലെങ്കില്‍ ബ്ലോഗിനു മുമ്പില്‍ കുടില് കെട്ടി സമരം ചെയ്യും)

    ReplyDelete
    Replies
    1. മാറ്റി ചേട്ടാ മാറ്റി... ഒരു കുടിലും കുറെ മുദ്രാവാക്യങ്ങളും താങ്ങാനുള്ള കെല്പില്ല. ഹി ഹി... അബദ്ധത്തിൽ കിടന്നതാ വേർഡ് വെരിഫിക്കേഷൻ

      Delete
  2. മഴയും കുളിരും പോലെ ഒന്നായി അകലങ്ങൾ ഇല്ലാതാവട്ടെ. ആശംസകൾ.

    ReplyDelete