Monday, August 20, 2012

എരിക്കിൻ പൂക്കള്



പൂഷ്പങ്ങളായിരം വിരിച്ചു നീ ലജ്ജയാൽ
 തെന്നലിലാസ്യ നൃത്തമാടി
പാഴ്മരുഭൂവിലിന്നെന്തിനു നില്പുനീ
മ്ലാനിയായുള്ളോരെൻ എരിക്കേ.

അരികിലണഞ്ഞോരു പൂവിറുത്തപ്പോ-
ളെന്തിനായ് നീയെന്നെ തുറിച്ചു നോക്കി
ഏകതാനമതല്ലയോ നാമിരുവരും
ഈ മരുഭൂമിൽ പ്രവാസികളായ്..

ശത്രുതാഭാവം വിരാമചിഹ്നം നൽകി
മിത്രമായെന്നെ എടുത്തുകൊൾക.
സ്വന്തമായ് കാണുവാനുണ്ടോരു സംഗതി
എൻ ജന്മവൃക്ഷതല്ലയോ നീ..

അഞ്ചുദലങ്ങളായ് നീ വിടർത്തുന്നൊരീ
പുഷ്പങ്ങളൊക്കെയും കോമാളാംഗി
രാജകുമാരിയാം ഞാനെന്നുര ചെയ്തു
പുഷ്പത്താൽ തീർക്കുന്ന രാജമുദ്ര.

അല്പം അഹന്ത നിന്നിലുള്ളതിനാലോ
നിനക്കിന്നിത്തരുണത്തിൽ വേഷം കെട്ട്
നിന്നിലെ അധികാര മോഹമറിഞ്ഞിട്ടി-
ന്നെന്നധരങ്ങളിൽ ഹസിതം പടരൂ..

തൃക്കണ്ണിലെരിയും കോപാഗ്നി വെച്ചോരു
ദേവന്റെയർച്ചനാ പുഷ്പവും നീ.
സൌമ്യയായുള്ളോരു നിന്റെയീ ഭാവത്തി-
നപ്പുറം കോപാഗ്നിയുണ്ടോ സഖേ..

ഇന്നെൻ അടുക്കളക്കോണിലെ മണ്ണിൽ
നീ എങ്ങനെ വന്നു പിറന്നു വീണു.
ഈ മരുഭൂമിയിൽ നിന്നെ തലോടുവാൻ
ചാരെയണയുവാൻ ആരുമില്ല.

എൻ പ്രിയ റാണി നീ എൻ കൂടെ പോരുക
ഗ്രാമങ്ങൾ തൻ വഴികാട്ടിടാം ഞാൻ.
നാട്ടമ്പലങ്ങളിൽ ദേവന്റെയർച്ചനാ
പുഷ്പമായ് തിളങ്ങി വിളങ്ങുക  നീ

( സമർപ്പണം : ഇന്ന് ഉച്ച നേരത്ത് താമസ സ്ഥലത്ത് വിടർന്ന് പന്തലിച്ച് പൂക്കൾ വിടർത്തി എന്നെ നോക്കി ചിരിച്ചു നിന്ന എരിക്കിന്   :) )





8 comments:

  1. എരിക്കിന്‍പൂവ് ഇതാണോ

    കവിത കൊള്ളാട്ടോ

    ReplyDelete
    Replies
    1. അതേലോ ഏട്ടാ... ഇതാണ് എരിക്ക്.. എരിക്ക് രണ്ട് തരം നമ്മുടെ നാട്ടിൽ കണ്ടു വരണുണ്ട്. വെളുത്ത പൂക്കളുണ്ടാവുന്നതും ചുവപ്പ് കലർന്ന വെളുപ്പ് പൂക്കൾ ഉണ്ടാവുന്നതും. വെള്ളപ്പൂക്കൾ ഉള്ള എരിക്ക് ശിവന്റെ അർച്ചനാ പുഷ്പങ്ങളില്പെട്ടതാണ്. എരിക്കിന്റെ പൂവും കായും ഒക്കെ ഔഷധഗുണമുള്ളതാണ്. ചൊറിക്കും മറ്റും അതിന്റെ കറ ഉപയോഗിക്കാറുണ്ട്. എണ്ണ കാച്ചി തേക്കാറുണ്ട്. ഇതിന്റെ പൂവ് ഉണക്കി പൊടിച്ച് ശ്വാസം മുട്ടിനൊക്കെ ഉപയോഗിക്കാറുണ്ടായിരുന്നു. ചെറുപ്പത്തിലെ കാര്യമാ, ഇപ്പോ ആരെങ്കിലും ഉപയോഗിക്കണുണ്ടോ ആവോ..

      നന്ദി

      Delete
  2. നന്നായിരിക്കുന്നു റെയ്നി ഡ്രീംസ് :)
    ഇനിയും ഒരുപാട് പൂക്കള്‍ നോക്കി ചിരിക്കട്ടെ എന്ന്
    ആശംസിക്കുന്നു :)

    ReplyDelete
  3. ഇനിയും പൂക്കള്‍ വിടരട്ടെ ....

    ReplyDelete
  4. കവിത നന്നായിരിക്കുന്നു.
    എരിക്കിന്‍ പുഷ്പത്തെ പരിചയപെടുത്തിയതിന് നന്ദി.

    ReplyDelete
  5. ഇനിയും ഒരു പാട് പൂക്കള്‍ വിരിയട്ടെ...

    ReplyDelete
  6. അപ്പൊ ഇതാണല്ലേ എരിക്ക്..

    ReplyDelete