നിന്നിൽ നിന്നെൻ സവിധമണയുവാൻ
ഒഴുകും നിളകളോട് പാത
തേടുക നീ
അലിഞ്ഞു ചേരേണ്ട സഞ്ചാര പഥങ്ങള്‍
സ്പഷ്ടമായറിഞ്ഞവരാണവര്
നിന്നിൽ നിന്നും എന്നടുത്തെത്തുവാൻ
ദൂരമളക്കുന്ന തെന്നലുകളുണ്ടല്ലോ..
സ്വപ്നങ്ങളെ കഠിനപ്രയത്നങ്ങളാൽ
കീഴടക്കും സാഹസികരാണവര്
നമുക്കിടയിൽ തടസ്സമാവുന്നത്
ആകാശതാരകളോടാരായുക നീ
രാവിനും പകലിനും മറയാവുന്നത്
കണ്ടു ഖിന്നരായ് നിൽക്കയാണവര്
നമുക്കിടയിൽ കളഞ്ഞു പോയത്
പൂനിലാവറിയുന്നുണ്ടല്ലോ
രാവിനു പൊയ്പ്പോയതൊക്കെയും
തേടിയലഞ്ഞു നടക്കുകയാണത്..
അറിഞ്ഞ്, വീണ്ടും അടുത്തറിഞ്ഞ്
അന്വേഷിച്ചെന്നിൽ വന്നണയുക നീ
പിന്നെയും അറിഞ്ഞുകൊണ്ടെന്നെ
പ്രണയിക്ക നീയെൻ സഖീ.
കൽ വഴികളിൽ കല്ലു കൊള്ളാതെ
മുൾവഴികളിൽ മുറിവു തട്ടാതെ
സൂര്യതാപത്തിൽ വാടിയുലയാതെ
ചാരെ വന്നു ചേർന്നു നിൽക്ക നീ
നിൻ പദസ്വനം കാതോർത്ത്
ഞാനിന്നിവിടെയീ പുഴവക്കിൽ.
ഓടിയണയുക നീയെൻ മുന്നിൽ
കടലുകാണാനൊരു ബാല്യവുമായ്.
പ്രതീക്ഷയിൽ
ReplyDeleteവരികൾ ഇഷ്ടായി
സഖി എത്രയും വേഗം വന്ന് ചേരട്ടെ ... മധുരമായ് പാടുമീ പ്രിയനരുകില് ... വരികളില്‍ ഒളിഞ്ഞിരിയ്ക്കുന്ന സ്നേഹവും ഉല്‍കണ്ഠയും ഏറെ ഇഷ്ടപ്പെട്ടു. ആശംസകള്‍
ReplyDeleteഈ ബാക്ക് ഗ്രൌണ്ട് കൊള്ളത്തില്ല. അതില്‍ വെളുത്ത അക്ഷരം ഒരു സുഖമില്ലാന്നേ...
ReplyDeleteപ്രണയത്വര നുരയുന്നു
ReplyDeleteഅറിഞ്ഞ്, വീണ്ടും അടുത്തറിഞ്ഞ്
അന്വേഷിച്ചെന്നിൽ വന്നണയുക നീ
പിന്നെയും അറിഞ്ഞുകൊണ്ടെന്നെ
പ്രണയിക്ക നീയെൻ സഖീ.
അവള് വരുമ്പോള്‍ അവളുടെ മുഖം വാടാതെ കാക്കുക നീ.... ആശംസകള്‍
കവിത ഇഷ്ടപെട്ടു. പക്ഷെ കണ്ണടിച്ചു പോയാല്‍ ചികല്സിക്കാന് കാശു തരേണ്ടി വരും.
ReplyDeleteഇഷ്ടപ്പെട്ടു...
ReplyDeletegud...
ReplyDeleteവരികൾ ഇഷ്ടമായി....
ReplyDeleteപ്രിയപ്പെട്ട സുഹൃത്തേ,
ReplyDeleteമനോഹരമായ വരികള്‍......
അവള് വന്നിട്ടുണ്ടാകുമല്ലോ. :)
സസ്നേഹം,
അനു