പമ്പര വിഡ്ഢിയെന്നു മുദ്രകുത്താന്‍ ആയിരുന്നല്ലോ താല്പര്യം..
എന്നിട്ടെന്തേ ഇപ്പോളൊരു മാറ്റം ?
വികസന വിരോധിയെന്നും അപരിഷ്കൃതനെന്നുമാണല്ലോ മുന്‍പ് പറഞ്ഞത്.. ?
ഓര്‍ക്കുന്നില്ലേ ?
എന്നിട്ടെന്തേ നിന്ന് കിതക്കുന്നു ഇപ്പോള്‍.. .?
കളികൂടുമ്പോളും അടി കൂടുമ്പോളും മാറ്റി നിര്‍ത്തിയിട്ടിപ്പോള്‍... കൂട്ടാവണം എന്നോ ?
എന്ത് പറ്റി അള്‍ഷിമെര്‍സ് പിടിപെട്ടുവോ താങ്കള്‍ക്കും?
പിന്നിലേക്കുള്ള സഞ്ചാരങ്ങളില്‍ ഓര്‍മ്മകളുടെ മിന്നലാട്ടങ്ങലുണ്ടാവില്ലെന്നാണോ ?
പിന്നിട്ട നിന്‍റെ ജീവിതത്തിന്‍റെ ഓര്‍മ്മയില്‍, മഴക്കാല രാവുകളില്‍ പൂമുഖപ്പടിയില്‍ ചമ്രം പടിഞ്ഞിരുന്നു വിദൂരതയില്‍ കണ്ണയച്ചു സ്വപ്നം കണ്ട അതേ അവിവേകിയായ മനുഷ്യന്‍ തന്നെ ഞാനിന്നും..!
നിന്‍റെ കണ്ണുകള്‍ എന്തെ കലങ്ങുന്നു. ചുണ്ടുകള്‍ക്കെന്തേ വിറയല്‍ ?
മാറ്റങ്ങള്‍ക്കായി മാറാന്‍ ആജ്ഞാപിച്ചു നടന്നിട്ടിപ്പോള്‍ സ്വയം മാറാന്‍ കഴിയാതെ തളരുന്നുവോ?
അതോ മാറ്റങ്ങള്‍ക്കൊപ്പം മാറിയ മക്കള്‍ മാറ്റത്തിനായി താങ്കളെ മാറ്റി നിര്‍ത്തിയതിന്‍റെ നോവോ?
മാറേണ്ടവര്‍ തന്നെ നാം . അനാവശ്യങ്ങള്‍ക്കായി അനിവാര്യതകളെ വെടിഞ്ഞല്ല, ആവശ്യങ്ങള്‍ക്കായി അനാവശ്യങ്ങളെ വെടിഞ്ഞ്.

No comments:
Post a Comment