ഓരോ ദിനവും ധാരണകള്‍ മാറ്റേണ്ടതായി വരുന്നു..!
ഇന്നലെ കൂറ്റന്‍ തേക്ക് മരത്തെ കടപുഴക്കിയ കാറ്റ് തന്നെയാണ്

ഇന്ന് ഈ പുല്കൊടികളെ തഴുകി മിനുക്കുന്നതും..!
ഇന്നലെ കടുത്ത ചൂടിലെ ആശ്വാസമായ ഈ തണുപ്പ് തന്നെ
ഇന്നെന്‍റെ ശരീരം മരവിപ്പിക്കുന്നത്..!
ഇന്ന് ഈ തണുത്ത കരങ്ങളുടെ അസഹ്യമായ ഞെരിപ്പില്‍ എന്നെ
സഹായിക്കാന്‍ അണഞ്ഞ ഈ ഇളം ചൂട് നാളെ എന്‍റെ സിരകളിലെ രക്തം ഉരുകിയൊലിപ്പിക്കുകയില്ലെന്നാര് കണ്ടു..?
സ്നേഹത്തിന്‍റെ നേര്‍ത്ത തലോടലുകളായി എന്‍റെ വളര്‍ച്ചക്കൊപ്പം നിന്നവര്‍ ഇപ്പോള്‍ തെരുവുകളില്‍ കൊലവിളികളുമായി എന്നെ കാത്തു നില്പാണ്.
വിരോധാഭാസങ്ങളാണ് ഇവിടെ, നിറഞ്ഞു കവിയുന്ന വിരോധാഭാസങ്ങള്...!
തുണ വേണം എന്ന് ഞാന്‍ കരുതുന്നതിനെക്കാള്‍ തുണ വേണം എനിക്കിപ്പോള്.
മുന്നോട്ടുള്ള യാത്രകളില്‍ മറഞ്ഞിരിക്കുന്നവയെ ഒറ്റയായ് നേരിടാനാവുമെന്നു തോന്നുന്നില്ല.
വിതക്കട്ടെ ഞാന്‍.. , ഒരല്പം സ്നേഹത്തിന്‍റെ വിത്തുകള് ഇവിടെ ..! ആപത്തില്‍ ഓടിയെത്താന്‍ ഒരായിരം പേരെ വേണ്ടി വന്നേക്കാം എനിക്ക്...!
കടം കൊടുക്കട്ടെ ഞാന്‍, ദയയും കരുണയും,
നാളെ അത് പലിശ സഹിതം എനിക്ക് തിരിച്ചു വാങ്ങേണ്ടതായി വന്നേക്കാം...!
ഇന്നലെ കടുത്ത ചൂടിലെ ആശ്വാസമായ ഈ തണുപ്പ് തന്നെ
ഇന്നെന്‍റെ ശരീരം മരവിപ്പിക്കുന്നത്..!
ഇന്ന് ഈ തണുത്ത കരങ്ങളുടെ അസഹ്യമായ ഞെരിപ്പില്‍ എന്നെ
സഹായിക്കാന്‍ അണഞ്ഞ ഈ ഇളം ചൂട് നാളെ എന്‍റെ സിരകളിലെ രക്തം ഉരുകിയൊലിപ്പിക്കുകയില്ലെന്നാര്
സ്നേഹത്തിന്‍റെ നേര്‍ത്ത തലോടലുകളായി എന്‍റെ വളര്‍ച്ചക്കൊപ്പം നിന്നവര്‍ ഇപ്പോള്‍ തെരുവുകളില്‍ കൊലവിളികളുമായി എന്നെ കാത്തു നില്പാണ്.
വിരോധാഭാസങ്ങളാണ് ഇവിടെ, നിറഞ്ഞു കവിയുന്ന വിരോധാഭാസങ്ങള്...!
തുണ വേണം എന്ന് ഞാന്‍ കരുതുന്നതിനെക്കാള്‍ തുണ വേണം എനിക്കിപ്പോള്.
മുന്നോട്ടുള്ള യാത്രകളില്‍ മറഞ്ഞിരിക്കുന്നവയെ ഒറ്റയായ് നേരിടാനാവുമെന്നു തോന്നുന്നില്ല.
വിതക്കട്ടെ ഞാന്‍.. , ഒരല്പം സ്നേഹത്തിന്‍റെ വിത്തുകള് ഇവിടെ ..! ആപത്തില്‍ ഓടിയെത്താന്‍ ഒരായിരം പേരെ വേണ്ടി വന്നേക്കാം എനിക്ക്...!
കടം കൊടുക്കട്ടെ ഞാന്‍, ദയയും കരുണയും,
നാളെ അത് പലിശ സഹിതം എനിക്ക് തിരിച്ചു വാങ്ങേണ്ടതായി വന്നേക്കാം...!
ദയയും കരുണയും പങ്കുവെച്ചു ജീവിക്കാന്‍ എല്ലാവരും പഠിക്കട്ടെ.
ReplyDelete