Sunday, October 21, 2012

വിമാന റാഞ്ചികള്





പൊള്ളുന്ന ചൂടാണ് 
കോച്ചുന്ന കുളിരും 
രണ്ടിലും പിടയുന്ന 
നെഞ്ചിലൊരു നോവും 

മാത്രകള്‍ തിരിച്ചും 
മറിച്ചും കണക്കെടുത്ത് 
കൂടണയും സ്വപ്നം നെയ്യും 
ജീവിതമത്രേ പ്രവാസം..!

അവന് റാഞ്ചാനുള്ളത് 
വിമാനങ്ങളല്ല, 
പിടിച്ചെടുക്കാനുള്ളത് 
ബോംബും മിസൈലുകളുമല്ല.

വിധിയുടെ കരങ്ങള്‍ 
ദൂരെ എറിഞ്ഞ ജീവിതമാണ്

കളഞ്ഞു പോകുന്ന സ്വന്തം ജീവിതം 

അകലെ നിന്നോടിയെത്തുന്നത് 
മോക്ഷം തേടിയാണ്.. 

ഒന്ന് ചിരിക്കാന്‍, 
ഒന്ന് പൊട്ടിക്കരയുവാന്‍ 
പ്രിയരോടോന്നു മിണ്ടുവാന്‍ 
കൊതിയോടെയണയുന്നവര് 

പൊള്ളുന്ന മരുഭൂവില്‍ 
ചുറ്റിക കൊണ്ട് കളിക്കുന്നവര്
വാടര്‍ തെര്‍മോസില്‍ വെള്ളം -
നിറച്ചു ദാഹം തീര്‍ക്കുന്നവര് 

ചൂഷണമാണിവിടെ,
രാവും പകലും കെട്ടിടം 
പണിതു കൂട്ടുവാന്‍ വിധിച്ചവര് 
ഓവര്‍ ടൈമുകളില്‍ ജീവിക്കുന്നവര്

അവരാണധികവും, 
ചില്ലറതുട്ടുകളെ 
കാത്തു വെക്കേണ്ടതുണ്ടവര്‍ക്ക്
ഒരു കരച്ചിലകറ്റുവാന്‍,
ഒരു ചിരി വിടര്‍ത്തുവാന്‍ .

കയ്യിലോതുങ്ങില്ല, ഹേ,
വിമാനങ്ങളും റോക്കറ്റുകളും 
തങ്ങളുടെ കരങ്ങളിലെന്നു 
സ്പഷ്ടമായറിയുന്നവര്.

എന്നിട്ടും..? 

സ്വന്തം നാട്ടില്‍ പാദ
സ്പര്‍ശമേല്‍ക്കും മുന്‍പേ 
മുദ്ര ചാര്‍ത്തണം നിങ്ങള്‍ 
കള്ളനെന്നും റാഞ്ചികളെന്നും..!

4 comments:

  1. നീ ഞങ്ങടെ വിമാനം റാഞ്ചി അല്ലേ?
    കാണിച്ചുതരാമെടാ...!!!

    ReplyDelete
  2. ഇനീം റാഞ്ചും... പൂരപ്പറമ്പില് വിക്കാന്‍ വെക്കുന്നത് ആരേലും ഒക്കെ റാഞ്ചാന്‍ അല്ലെ അജിതെട്ടാ :)

    ReplyDelete
  3. സമകാലിക പ്രസക്തിയുള്ള കവിത

    ReplyDelete