Tuesday, October 30, 2012

ഭ്രാന്തന്റെ ആവലാതികള്...


മോഹങ്ങള്‍ കുഴിച്ചു മൂടിയ
കുഴിക്കുള്ളില്‍ വേദനയുടെ
ലാവ തിളച്ചു മറിയുകയാണ്..
അടുപ്പില്‍ തീ പുകയാത്തവന്‍റെ
സ്വപ്നങ്ങള്‍ക്കെന്നും വിധി,
ജീവനോടെ കുഴിച്ചു മൂടപ്പെടാനാണ്

വിഷമജ്വരങ്ങള്‍ പകുത്തെടുത്ത
ജീവിതത്തിന്റെ നല്ല പാതിക്കു
ചിതയോരുക്കാന്‍ മുറ്റത്തെ
കുഞ്ഞു മാവിനിയും വളര്‍ന്നതെയില്ല..

കൊട്ടും പാട്ടും  ശ്രുതിയും താളവും
കര്‍ണ്ണ പടങ്ങള്‍ക്ക് ആസ്വാദ്യവുമല്ല
ആട്ടക്കലാശങ്ങള്‍ക്കവസാനം വീണു
കിട്ടുന്ന ചില്ലറത്തുട്ടുകളില്‍ ക്ലാവ്

ഭഗവാനും ഭഗവതിയും എന്റെ
തുള്ളലുകളുടെ അര്‍ത്ഥമറിഞ്ഞില്ല
വിശപ്പാണ് സത്യം, ദാഹം നീതിയും
ആരാധന വിശപ്പടക്കുന്നവനോടാണ്.

ഊതിക്കൊടുക്കുന്ന ചരടുകള്‍
സത്യത്തിന്‍റെ കനലുരുക്കി തന്നെ.
ചില്ലറത്തുട്ടുകള്‍ വീണ്‌കിട്ടുമെന്ന
സത്യത്തിന്റേതെന്നു മാത്രം...

ചരടുകള്‍ക്കല്ല വിലയിടുന്നത്
എന്റെ  വയറിന്റെ കാളലുകൾക്കാണ്
രണ്ടു രൂപക്കും ആയിരം രൂപക്കും
കിട്ടുന്ന ചരടുകളൊന്നു  തന്നെ .

തെരുവിലെ സാധുവിന്
വിലപേശാന്‍ അര്‍ഹതയില്ല
ചില്ലുമേടയിലെ ആചാര്യന്‍
അവകാശങ്ങള്‍ ലേലമെടുത്തവനും,

മർദ്ധിതന്റെ വാക് കസര്‍ത്തുകളെ-
ത്തുന്നത് വായ്ക്കുള്ളില്‍ നിന്നല്ല,
പിടഞ്ഞു തുള്ളുന്ന നോവുകളുടെ
ശക്തമായ തള്ളലുകളില്‍ നിന്നാണ്.

കീഴാളന്റെ  വാക്കുകള്‍ക്ക്
ഉദാസ്ഥിതന്റെ വാക്കുകളുമായി
പോരുത്തപ്പെടാമെന്നു കരുതിയല്ല
വെറുമൊരു ഏറു മാത്രം...

കൊള്ളേണ്ടത് കൊള്ളേണ്ട പോൽ
കൊണ്ടെങ്കിലെന്നൊരു ചിന്ത..
പാഴ്ചിന്തകൾക്കും ചില നേരങ്ങളിൽ
യാഥാർഥ്യവുമായി പൊരുത്തമാണത്രെ..

ജീവിക്കാനിരിക്കുന്നല്ലോ ഇനിയും
താണ്ടാനിരിക്കുന്ന ദൂരങ്ങളുമേറെ..
സാഗരങ്ങൾ നിരത്തിയെടുക്കണം
കുന്നിക്കരുക്കൾ വാരി വിതറി..

ആകാശത്തൊരു മേട കെട്ടണം
 പൂനിലാവിനും വിരുന്നൊരുക്കണം..
കുഴിച്ചു മൂടപ്പെട്ട മോഹങ്ങൾ വീണ്ടും
ലാവയായ് തിളച്ചു പൊന്തുന്നല്ലോ...!



6 comments:

  1. ആകാശത്തൊരു മേടകെട്ടി
    പൂനിലാവിനു വിരുന്നൊരുക്കി

    നല്ലനല്ലകവിത

    ReplyDelete
  2. നന്നായിട്ടുണ്ട് സുഹ്യത്തെ

    ReplyDelete
  3. വളരെ നല്ല കവിതക്ക് എന്റെ എല്ലാ ആശംസകളും

    ReplyDelete
  4. കൊള്ളേണ്ടത് കൊള്ളേണ്ട പോൽ
    കൊണ്ടെങ്കിലെന്നൊരു ചിന്ത..എനിക്കില്ല


    നന്നായിട്ടുണ്ട് ....ആശംസകള്‍

    ReplyDelete
  5. ദാരിദ്ര്യം തന്നെ ആണ് ശാപം
    സമാധാനം വിധി എന്ന വാക്കിലും
    ഈ ലോകം എത്ര വെത്യസ്തം

    ReplyDelete
  6. കൊള്ളാം .. റൈനി
    ലളിതമായ വരികള്‍ കൊണ്ട് തീര്‍ത്ത നല്ല ഒരു കവിത
    ആകാശത്തൊരു മേട കെട്ടണം
    പൂനിലാവിനും വിരുന്നൊരുക്കണം..
    കുഴിച്ചു മൂടപ്പെട്ട മോഹങ്ങൾ വീണ്ടും
    ലാവയായ് തിളച്ചു പൊന്തുന്നല്ലോ...!

    ഒരു കാലത്തും മോഹങ്ങള്‍ക്ക് അവസാനമില്ല സുഹൃത്തെ....

    ReplyDelete